സ്റ്റാൻടൺ, കാലിഫോർണിയ
സ്റ്റാൻടൺ അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്ത് പടിഞ്ഞാറൻ ഓറഞ്ച് കൗണ്ടിയിൽ സ്ഥിതി ചെയ്യുന്ന നഗരമാണ്. 2000 ലെ അമേരിക്കൻ സെൻസസ് പ്രകാരം 37,403 ആയിരുന്ന ഇവിടുത്തെ ജനസംഖ്യ 2010 ലെ ജനസംഖ്യാ കണക്കെടുപ്പിൽ 38,186 പേരായി വർദ്ധിച്ചിരുന്നു. 1956 ൽ ഈ നഗരം സംയോജിപ്പിക്കുകയും കൗൺസിൽ മാനേജർ രൂപത്തിലുള്ള ഒരു സർക്കാർ രൂപവത്കരിച്ച് മുഴുവൻ മുനിസിപ്പൽ സേവനങ്ങളും നൽകുകയും ചെയ്യുന്നു. സ്റ്റാൻഡൻ നഗരത്തിന്റെ അതിരുകൾ പടിഞ്ഞാറ് സൈപ്രസ്, വടക്കും കിഴക്കും അനഹൈം, കിഴക്കും തെക്കും ഗാർഡൻ ഗ്രോവ് എന്നിവയാണ്.
Read article